2012 നവംബർ 9, വെള്ളിയാഴ്‌ച

Mashithantu Crossword #NALINI/12/VARSHAM/10
               1          2      
   3             4    5   
      6    7             8   
                        9 10      
   11       12 13          14
      15 16             17
   18          19 20 21       22
23       24    25 26      
      27                   28
      29    30          31    32   
   33             34            
   35                   36   
      37       38 39               
വലത്തോട്ട് / Across

1A.മലയാളഭാഷയ്ക്ക് നല്‍കിയ മഹത്തായ സേവനത്തെ പ്രകീര്‍ത്തിച്ച് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ ഈ കൃതിയുടെ കര്‍ത്താവിന് വീരശൃംഖല നല്‍കുകയുണ്ടായി (6).
3A.ചിത്ര പാടി ചിത്ര അഭിനയിച്ച ഗാനം ഈ സിനിമയിലുണ്ട്. (3).
6A.ഹരിശ്ചന്ദ്രനെ വിലയ്ക്കുവാങ്ങിയ പറയന്‍ (4).
10A.ഒരു മലയാളം ഫോണ്ട് (3).
11A.മദ്ദളത്തിനോടാണ് പരാതി പറച്ചില്‍ (3).
16A. പരശുരാമന്റെ ചിരഞ്ജീവിത്വം മനുഷ്യരില്‍ ഇതായിട്ടു കാണുന്നു (4).
18A.സത്യം (2).
20A. ഒരു കാര്‍ഷികോപകരണം (2).
25A.പുസ്തകം അവിടവിടെ മാത്രം വായിക്കുന്നവന്‍ (4).
27A.നെഹ്‌റു (4).
30A.കേരളത്തിലെ പ്രശസ്തചിത്രകാരനെക്കുറിച്ച് മറാഠിയില്‍ നോവല്‍ രചിച്ചു. (6).
33A.മാന്‍ മിഴിയുള്ളവള്‍, സുന്ദരി (4).
34A.ഒരു വൃക്ഷം (3).
35A.പ്രഭാതം (4).
39A.കേരളത്തിലെ ഒരു ആദിവാസിവര്‍ഗ്ഗം (6).
താഴോട്ട് / Down

2D.സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിച്ച ആദ്യത്തെ മലയാള വനിതാ മാസിക (6).
4D.നല്ല മൂര്‍ച്ചയും ബലവുമുള്ള ഒരു മുള്ള് (4).
8D.ചിലയിനം പനകളുടെ ചോറില്‍നിന്നും എടുക്കുന്ന നൂറ്, സാവരി (3).
15D.നുറുക്ക് , രഹസ്യം (2).
17D. അറബി മലയാളസാഹിത്യത്തിന്റെ വികാസത്തിന് ഏറ്റവും അധികം സംഭാവന നല്കിയ കവി (3,2,3).
19D.ഒരു ചലച്ചിത്രകാരന്‍ (4,1).
21D.കടിഞ്ഞാണ്‍ , കയറ്, ഇമ (2).
23D.ഒരു രത്നം (6).
31D.മുറി (2).
32D.ഒരു രാജ്യം (4).
34D.ഒരു രാജവംശം (3).
35D.ഉലകം , യുഗം (2).
ഇടത്തോട്ട് / Backward

1B.വള്ളത്തോള്‍ (6).
4B.ഒരു വസ്ത്രം (2).
8B. ഒരു സിനിമാനിര്‍മ്മാണക്കമ്പനി (4).
9B.ചന്ദ്രന്‍ (7).
14B.ബലരാമന്‍ (2).
16B.അനുകൂലമായ മനോഗതിയുള്ളവന്‍ (4).
20B.ഒരു ദിലീപ്, മമത, ശ്രീനിവാസന്‍ സിനിമ (4).
22B.പോകാന്‍ ആഗ്രഹിക്കുന്നയാള്‍ (3).
24B.സീത, ദ്രൗപദി, സത്യഭാമ , ദുര്‍ഗ്ഗ (2).
28B.വിനോദസഞ്ചാരകേന്ദ്രം (4).
29B.ഉപവാസാനന്തരം ചെയ്യുന്ന പ്രഥമഭോജനം (3).
36B.മകനോടുള്ള ഇവരുടെ ഉപദേശം പ്രസിദ്ധമാണ്. (3).
38B.വ്യവസ്ഥകളില്ലാതെ (5).
മുകളിലോട്ട് / Upward

5U.ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം (2).
7U.അറിവില്ലാത്ത , ശ്രദ്ധയില്ലാത്ത (3).
11U.വടക്കുപടിഞ്ഞാറ്` (5).
12U.താടകയുടെ പുത്രന്‍ (3).
13U.ഭീമന്‍ , ബലരാമന്‍ (2).
14U.ജനകമഹാരാജാവ് (5).
23U. പൂമുള്ളിമനയ്ക്കലെ ആറാം തമ്പുരാന്‍ (4,4).
26U.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതി ഇദ്ദേഹത്തിനാണ് (പേരിന്റെ അവസാനഭാഗം മാത്രം) (2).
33U.ഒരു ഗണിതക്രിയ (3).
37U.ബൃഹസ്പതി, ഗുരു (6).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ