2012 നവംബർ 9, വെള്ളിയാഴ്‌ച

Mashithantu Crossword #NALINI/12/VARSHAM/10
               1          2      
   3             4    5   
      6    7             8   
                        9 10      
   11       12 13          14
      15 16             17
   18          19 20 21       22
23       24    25 26      
      27                   28
      29    30          31    32   
   33             34            
   35                   36   
      37       38 39               
വലത്തോട്ട് / Across

1A.മലയാളഭാഷയ്ക്ക് നല്‍കിയ മഹത്തായ സേവനത്തെ പ്രകീര്‍ത്തിച്ച് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ ഈ കൃതിയുടെ കര്‍ത്താവിന് വീരശൃംഖല നല്‍കുകയുണ്ടായി (6).
3A.ചിത്ര പാടി ചിത്ര അഭിനയിച്ച ഗാനം ഈ സിനിമയിലുണ്ട്. (3).
6A.ഹരിശ്ചന്ദ്രനെ വിലയ്ക്കുവാങ്ങിയ പറയന്‍ (4).
10A.ഒരു മലയാളം ഫോണ്ട് (3).
11A.മദ്ദളത്തിനോടാണ് പരാതി പറച്ചില്‍ (3).
16A. പരശുരാമന്റെ ചിരഞ്ജീവിത്വം മനുഷ്യരില്‍ ഇതായിട്ടു കാണുന്നു (4).
18A.സത്യം (2).
20A. ഒരു കാര്‍ഷികോപകരണം (2).
25A.പുസ്തകം അവിടവിടെ മാത്രം വായിക്കുന്നവന്‍ (4).
27A.നെഹ്‌റു (4).
30A.കേരളത്തിലെ പ്രശസ്തചിത്രകാരനെക്കുറിച്ച് മറാഠിയില്‍ നോവല്‍ രചിച്ചു. (6).
33A.മാന്‍ മിഴിയുള്ളവള്‍, സുന്ദരി (4).
34A.ഒരു വൃക്ഷം (3).
35A.പ്രഭാതം (4).
39A.കേരളത്തിലെ ഒരു ആദിവാസിവര്‍ഗ്ഗം (6).
താഴോട്ട് / Down

2D.സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിച്ച ആദ്യത്തെ മലയാള വനിതാ മാസിക (6).
4D.നല്ല മൂര്‍ച്ചയും ബലവുമുള്ള ഒരു മുള്ള് (4).
8D.ചിലയിനം പനകളുടെ ചോറില്‍നിന്നും എടുക്കുന്ന നൂറ്, സാവരി (3).
15D.നുറുക്ക് , രഹസ്യം (2).
17D. അറബി മലയാളസാഹിത്യത്തിന്റെ വികാസത്തിന് ഏറ്റവും അധികം സംഭാവന നല്കിയ കവി (3,2,3).
19D.ഒരു ചലച്ചിത്രകാരന്‍ (4,1).
21D.കടിഞ്ഞാണ്‍ , കയറ്, ഇമ (2).
23D.ഒരു രത്നം (6).
31D.മുറി (2).
32D.ഒരു രാജ്യം (4).
34D.ഒരു രാജവംശം (3).
35D.ഉലകം , യുഗം (2).
ഇടത്തോട്ട് / Backward

1B.വള്ളത്തോള്‍ (6).
4B.ഒരു വസ്ത്രം (2).
8B. ഒരു സിനിമാനിര്‍മ്മാണക്കമ്പനി (4).
9B.ചന്ദ്രന്‍ (7).
14B.ബലരാമന്‍ (2).
16B.അനുകൂലമായ മനോഗതിയുള്ളവന്‍ (4).
20B.ഒരു ദിലീപ്, മമത, ശ്രീനിവാസന്‍ സിനിമ (4).
22B.പോകാന്‍ ആഗ്രഹിക്കുന്നയാള്‍ (3).
24B.സീത, ദ്രൗപദി, സത്യഭാമ , ദുര്‍ഗ്ഗ (2).
28B.വിനോദസഞ്ചാരകേന്ദ്രം (4).
29B.ഉപവാസാനന്തരം ചെയ്യുന്ന പ്രഥമഭോജനം (3).
36B.മകനോടുള്ള ഇവരുടെ ഉപദേശം പ്രസിദ്ധമാണ്. (3).
38B.വ്യവസ്ഥകളില്ലാതെ (5).
മുകളിലോട്ട് / Upward

5U.ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം (2).
7U.അറിവില്ലാത്ത , ശ്രദ്ധയില്ലാത്ത (3).
11U.വടക്കുപടിഞ്ഞാറ്` (5).
12U.താടകയുടെ പുത്രന്‍ (3).
13U.ഭീമന്‍ , ബലരാമന്‍ (2).
14U.ജനകമഹാരാജാവ് (5).
23U. പൂമുള്ളിമനയ്ക്കലെ ആറാം തമ്പുരാന്‍ (4,4).
26U.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതി ഇദ്ദേഹത്തിനാണ് (പേരിന്റെ അവസാനഭാഗം മാത്രം) (2).
33U.ഒരു ഗണിതക്രിയ (3).
37U.ബൃഹസ്പതി, ഗുരു (6).

2012 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

പദപ്രശ്നം 1
Mashithantu Crossword #CW-FUN-0016
         1               
2    3          4 5
6          7         
8 9             10      
   11               
         12 13    14   
15          16    17
               18
         19 20 21         
വലത്തോട്ട് / Across

1A.കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍ കൂനിക്കൂടിയിരിക്കാന്‍ ഇവരെ വിളിക്കുന്നു (6).
2A.നെല്ലിന്റെ പുത്രന്‍ (4).
6A.ഒരക്ഷരം പോയാല്‍ കുഴപ്പമാകുന്നത് (4).
7A.പൊതുവേ എല്ലാവരുമിഷ്ടപ്പെടുന്ന ഭരണം (4).
9A.വടിയാണെങ്കിലും ഇതു കൊണ്ട് അടിക്കാന്‍ പറ്റില്ല (5).
10A.കൈകാലുകള്‍ കൊണ്ടോ ചട്ടുകം കൊണ്ടോ ഇളക്കാന്‍ പറ്റാത്തത് (3).
11A.പഞ്ചബാണന് ഗാനരചയിതാവ് നല്‍കിയ ആറാമത്തെ ബാണം (6).
14A.ജ്യോതിഷത്തിലും ചിലരുടെ മൂക്കിലുമുള്ളത് (2).
19A.ബംഗാള്‍ ഉള്‍ക്കടല്‍ ഈ സ്റ്റേറ്റിലാണ് (3).
21A.ഗോപാലന്റെ വിപരീതം (4).
താഴോട്ട് / Down

4D.ആളെക്കൊല്ലി (2).
8D.കുത്തിയാല്‍ മുളയ്ക്കില്ല, വേലിയില്‍ പടരും (3).
10D.തലയുള്ളപ്പോള്‍ പൊക്കം കുറയുകയും തലയില്ലാത്തപ്പോള്‍ പൊക്കം കൂടുകയും ചെയ്യുന്ന വസ്തു (4).
11D.---------പോയ്​വരും മാനത്തെ ഹാജിയാര്‍ (3).
12D.മക്കളെക്കൊല്ലിത്തള്ള (3).
15D.ഇത് നെല്ലായി (3).
16D.മൊണാലിസയുടെ മുഖത്ത് ഇല്ലാത്തത് (3).
17D.മൂന്നു വരി മൂവായിരം കടം (3).
18D.തലയില്‍ കാല്‍ വച്ചു നടക്കുന്ന ജീവി (2).
ഇടത്തോട്ട് / Backward

1B.ചെറുചോപ്പന്‍ ചെക്കന് കരിവട്ടത്തലയുണ്ട് (4).
5B.ലോകപ്രശസ്തനായ ചന്ദ്രന്‍ (4).
12B.തോലില്ലാ കുരുവില്ലാപ്പഴം തൊട്ടാല്‍ കൈ നക്കിക്കും പഴം (4).
19B.ഇന്ത്യന്‍ ക്രിക്കറ്ററും ചാതുര്‍വര്‍ണ്യവും (4).
മുകളിലോട്ട് / Upward

3U.ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങറിലെ മത്സരാര്‍ത്ഥിയായി പ്രശസ്തി നേടിയ രോഗം (2).
9U.ഇരുട്ടത്ത് മരിക്കുന്നവന്‍ (3).
13U.നാക്കുണ്ട്, രുചി അറിയാന്‍ കഴിയില്ല. (3).
14U. പണക്കാരനായ കണ്ണാടി (4).
20U.ഒരു രുചി (4).

2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ഓർക്കിഡ്


കാശിത്തുമ്പ


കാശിത്തുമ്പ


കാശിത്തുമ്പ


കാശിത്തുമ്പ

ഇതില്ലാതെ എന്തു പൂക്കളം!!!!!!!

പേരറിയാത്ത പൂക്കൾ


ഒരു കൊച്ചു ഓമത്തൈ


തെച്ചിപ്പൂ


പേരറിയാത്തൊരു പൂവ്


പേരറിയാത്തൊരു പൂവ്


കോളാമ്പിപ്പൂവ്


ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകുന്ന പൂവ്


കൂത്താടിച്ചിപ്പൂവ്


ഞങ്ങൾ ഇതിനെ കൂത്താടിച്ചിപ്പൂവ് എന്നാണ് പറയുന്നത്. എന്നാലും ഈ അഴകുള്ള പൂവിന് ഈ പേരു നൽകിയതാരാണാവോ !!!!!!!

കനകാംബരം


2012 ജനുവരി 20, വെള്ളിയാഴ്‌ച

2012 ജനുവരി 5, വ്യാഴാഴ്‌ച